Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India A

അ​ർ​ഷാ​ദ് ഖാ​ന്‍റെ മാ​ന്ത്രി​ക ഓ​വ​ർ; ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഇ​ന്ത്യ എ​യ്ക്ക് നാ​ട​കീ​യ ജ​യം

ദാം​ബു​ള്ള: ത്രി​രാ​ഷ്ട്ര ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക എ ​ടീ​മി​നെ​തി​രേ ഇ​ന്ത്യ എ​യ്ക്ക് നാ​ട​കീ​യ ജ​യം. തോ​ൽ​വി​യു​ടെ വ​ക്കി​ൽ നി​ന്നാ​ണ് അ​വി​ശ്വ​സ​നീ​യ​മാ​യ ഒ​രു തി​രി​ച്ചു​വ​ര​വി​ലൂ​ടെ ഇ​ന്ത്യ എ​ട്ടു റ​ൺ​സി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

അ​ർ​ഷാ​ദ് ഖാ​ൻ എ​റി​ഞ്ഞ 48-ാം ഓ​വ​റി​ലെ നാ​ട​കീ​യ രം​ഗ​ങ്ങ​ളാ​ണ് ക​ളി ഇ​ന്ത്യ​യു​ടെ കൈ​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്. ആ ​ഓ​വ​റി​ലെ വെ​റും നാ​ലു പ​ന്തു​ക​ൾ​ക്കി​ട​യി​ൽ ശ്രീ​ല​ങ്ക​യു​ടെ അ​വ​സാ​ന മൂ​ന്നു വി​ക്ക​റ്റു​ക​ൾ പി​ഴു​താ​ണ് ഇ​ന്ത്യ വ​ൻ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.

സ്കോ​ർ: ഇ​ന്ത്യ 277/6 ശ്രീ​ല​ങ്ക 269/10 (48.5). ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 278 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ങ്ക​യ്ക്ക് ല​ഭി​ച്ച​ത്. നി​രോ​ഷ​ൻ ഡി​ക്‌​വെ​ല്ല​യും (45 പ​ന്തി​ൽ 47), അ​വി​ഷ്ക ഫെ​രാ​ൻ​ഡോ​യും (59 പ​ന്തി​ൽ 45) ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 93 റ​ൺ​സ് ചേ​ർ​ത്തു.

എ​ന്നാ​ൽ പി​ന്നീ​ട് ഇ​രു​വ​രെ​യും എ​ട്ടു റ​ൺ​സെ​ടു​ത്ത നു​വാ​നി​ദു ഫെ​രാ​ൻ​ഡോ​യേ​യും ല​ങ്ക​യ്ക്ക് ന​ഷ്ട​മാ​യി. എ​ന്നാ​ൽ നാ​ലാം വി​ക്ക​റ്റി​ൽ ക്രീ​സി​ൽ ഒ​ന്നി​ച്ച സ​ദീ​ര സ​മ​ര​വി​ക്ര​മ - സ​ഹ​ൻ അ​രാ​ച്ചി​ഗെ സ​ഖ്യം 74 പ​ന്തി​ൽ നി​ന്ന് 78 റ​ൺ​സ് ചേ​ർ​ത്ത​തോ​ടെ മ​ത്സ​രം ല​ങ്ക​യ്ക്ക് അ​നു​കൂ​ല​മാ​യി.

സ​ദീ​ര, ര​വി​ന്ദു ഫെ​രാ​ൻ​ഡോ (ഒന്ന്), ച​മി​ക ക​രു​ണ​ര​ത്നെ (ഒമ്പത്) എ​ന്നി​വ​രെ ന​ഷ്‌​ട​മാ​യ ല​ങ്ക 44 ഓ​വ​റി​ൽ ആ​റി​ന് 237 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു. 16 പ​ന്തി​ൽ നി​ന്ന് 23 റ​ൺ​സെ​ടു​ത്ത വാ​നു​ജ സ​ഹ​ൻ, ക്യാ​പ്റ്റ​ൻ സ​ഹ​ൻ അ​രാ​ച്ചി​ഗെ​യ്ക്ക് (74) ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ല​ങ്ക വി​ജ​യ​ത്തി​ന് അ​ടു​ത്തെ​ത്തി​യ​താ​യി​രു​ന്നു.

പി​ന്നീ​ടാ​ണ് അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ മ​ത്സ​ര​ത്തി​ന്‍റെ ചി​ത്രം ത​ന്നെ മാ​റ്റി​ക്ക​ള​ഞ്ഞ​ത്. ഇ​ന്ത്യ​യ്ക്കാ​യി അ​ർ​ഷാ​ദ് ഖാ​ൻ, അ​നു​കു​ൽ റോ​യ്, ആ​യു​ഷ് ബ​ധോ​നി, വി​പ്ര​ജ് നി​ഗം എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

നേ​ര​ത്തെ ടോ​സ് നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ എ ​ഋ​തു​രാ​ജ് ഗെ​യ്ക്വാ​ദി​ന്‍റെ (114 പ​ന്തി​ൽ 101) സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ തി​ല​ക് വ​ർ​മ​യു​ടെ (97 പ​ന്തി​ൽ 60) അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും ക​രു​ത്തി​ലാ​ണ് 277 റ​ൺ​സി​ലെ​ത്തി​യ​ത്.

Sports

സെ​മി​യി​ൽ ല​ങ്ക​യെ ത​ക​ർ​ത്തു; റൈ​സിം​ഗ് സ്റ്റാ​ർ​സ് വി​മ​ൻ​സ് ഏ​ഷ്യ​ ക​പ്പി​ൽ ഇ​ന്ത്യ എ ​ഫൈ​ന​ലി​ൽ

ബാ​ങ്കോ​ക്ക്: റൈ​സിം​ഗ് സ്റ്റാ​ർ​സ് വി​മ​ൻ​സ് ഏ​ഷ്യ​ക​പ്പി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ എ. ​ബാ​ങ്കോ​ക്കി​ൽ ന​ട​ന്ന സെ​മി​യി​ൽ ശ്രീ​ല​ങ്ക എ​യെ അ​ഞ്ച് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ എ ​ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

ശ്രീ​ല​ങ്ക എ ​ഉ​യ​ർ​ത്തി​യ 119 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ എ 13.5 ​ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ർ വൃ​ന്ദാ ദി​നേ​ഷി​ന്‍റെ​യും ക്യാ​പ്റ്റ​ൻ രാ​ധാ യാ​ദ​വി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

വൃ​ന്ദ 42 റ​ൺ​സാ​ണെ​ടു​ത്ത​ത്. 20 പ​ന്തി​ൽ എ​ട്ട് ബൗ​ണ്ട​റി അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വൃ​ന്ദ​യു​ടെ ഇ​ന്നിം​ഗ്സ്. രാ​ധാ യാ​ദ​വ് 31 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​യാ​ണ് രാ​ധ അ​ടി​ച്ച​ത്. അ​നു​ഷ്ക ശ​ർ​മ 27 റ​ൺ​സെ​ടു​ത്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ശ​സി​നി ജിം​ഹാ​നി ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. യ​ശാ​ന്തി നി​മാ​ന്തി​ക ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

റൈ​സിം​ഗ് സ്റ്റാ​ർ​സ് ഏ​ഷ്യാ ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ​ൻ പെ​ണ്‍​പ​ട

ബാ​ങ്കോ​ക്ക്: റൈ​സിം​ഗ് സ്റ്റാ​ർ​സ് ഏ​ഷ്യാ ക​പ്പി​ൽ പാ​കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ​ൻ പെ​ണ്‍​പ​ട. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ ഇ​ന്ത്യ എ ​ടീം പാ​ക്കി​സ്ഥാ​ൻ എ ​ടീ​മി​നെ എ​ട്ട് വി​ക്ക​റ്റി​നാ​ണ് ത​ക​ർ​ത്ത​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​കി​സ്ഥാ​ൻ എ ​ടീം 18.5 ഓ​വ​റി​ല്‍ 93 റ​ണ്‍​സി​ന് ഓ​ള്‍ ഔ​ട്ടാ​യ​പ്പോ​ള്‍ 10.1 ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ ഇ​ന്ത്യ ല​ക്ഷ്യ​ത്തി​ലെ​ത്തി. സ്കോ​ര്‍ പാ​കി​സ്ഥാ​ൻ എ 18.5 ​ഓ​വ​റി​ല്‍ 93ന് ​ഓ​ള്‍ ഔ​ട്ട്, ഇ​ന്ത്യ എ 10.1 ​ഓ​വ​റി​ല്‍ 97-2.

55 റ​ൺ​സെ​ടു​ത്ത വൃ​ന്ദ ദി​നേ​ഷി​ന്‍റെ​യും 24 റ​ൺ​സെ​ടു​ത്ത അ​നു​ഷ്ക ശ​ർ​മ​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​ടീം അ​നാ​യാ​സ​മാ​യി വി​ജ​യം നേ​ടി​യ​ത്. പാ​ക്കി​സ്ഥാ​ൻ എ ​ടീ​മി​ന് വേ​ണ്ടി വാ​ഹി​ദ അ​ക്ത​റും മോ​മി​ന റി​യാ​സ​ത്തും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക് നി​ര​യി​ല്‍ ഓ​പ്പ​ണ​ര്‍ ഷ​വാ​ല്‍ സു​ര്‍​ഫി​ക്ക​റും(23), ഗു​ല്‍ രു​ഖും(21), അ​നോ​ഷ് നാ​സി​റും(17) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. ഇ​ന്ത്യ​ക്കാ​യി സൈ​മ താ​ക്കോ​റും ക്യാ​പ്റ്റ​ൻ രാ​ധാ യാ​ദ​വും പ്രേ​മ റാ​വ​ത്തും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ പോ​യി​ന്റ് പ​ട്ടി​ക​യി​ൽ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്ക് ഉ​യ​ർ​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ എ ​യു​എ​ഇ വ​നി​ത​ക​ളോ​ട് തോ​റ്റി​രു​ന്നു. ര​ണ്ട് ക​ളി​ക​ളി​ല്‍ ര​ണ്ട് പോ​യ​ന്‍റു​ള്ള ഇ​ന്ത്യ പോ​യിന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാ​മ​തും യു​എ​ഇ ഒ​ന്നാ​മ​തു​മാ​ണ്.

പാ​കി​സ്ഥാ​നും ര​ണ്ട് പോ​യി​ന്‍റു​ണ്ടെ​ങ്കി​ലും നെ​റ്റ് റ​ണ്‍​റേ​റ്റി​ല്‍ ഇ​ന്ത്യ​ക്കും യ​എ​ഇ​ക്കും ഏ​റെ പു​റ​കി​ലാ​ണ്. 17ന് ​നേ​പ്പാ​ളു​മാ​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ അ​വ​സാ​ന പോ​രാ​ട്ടം.

Sports

ത​ക​ർ​ന്ന​ടി​ഞ്ഞ് ന​മീ​ബി​യ; ഇ​ന്ത്യ എ​യ്ക്ക് ഗം​ഭീ​ര ജ​യം

ബം​ഗ​ളൂ​രു: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യെ ത​ക​ർ​ത്ത് ഇ​ന്ത്യ എ. ​ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 130 റ​ൺ​സി​നാ​ണ് ഇ​ന്ത്യ എ ​വി​ജ​യി​ച്ച​ത്.

ഇ​ന്ത്യ എ ​ഉ​യ​ർ​ത്തി​യ 198 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന​മീ​ബി​യ 67 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 22 റ​ൺ​സെ​ടു​ത്ത ഡൈ​ല​ൻ ലെ​യ്ച​റി​ന് മാ​ത്ര​മാ​ണ് ന​ബീ​യ​ൻ നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. ജാ​ൻ ഫ്രൈ ​ലി​ൻ​ക്ക് 12 റ​ൺ​സ് എ​ടു​ത്തു. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ഇ​ന്ത്യ എ​യ്ക്ക് വേ​ണ്ടി മാ​യ​ങ്ക് യാ​ദ​വ്,ഗു​ർ​ജാ​പ്നീ​ത് സിം​ഗ്, അ​ശോ​ക് ശ​ർ​മ, വി​പ്‌​രാ​ജ് നി​ഗം എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​യു​ഷ് ബ​ദോ​നി​യും ര​വി ബി​ഷ്ണോ​യ്‌​യും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ 20 ​ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 197 റ​ൺ​സെ​ടു​ത്ത​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ റി​യാ​ൻ പ​രാ​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 39 പ​ന്തി​ൽ നി​ന്ന് 69 റ​ൺ​സാ​ണ് പ​രാ​ഗ് എ​ടു​ത്ത​ത്. 39 റ​ൺ​സെ​ടു​ത്ത ന​മാ​ൻ ദി​റും 35 റ​ൺ​സെ​ടു​ത്ത അ​ശു​തോ​ഷ് ശ​ർ​മ​യും തി​ള​ങ്ങി.

ന​മീ​ബി​യ​യ്ക്ക് വേ​ണ്ടി റൂ​ബെ​ൻ ട്രം​പെ​ൽ​മാ​നും മാ​ക്സ് ഹെ​യ്ൻ​ഗോ​യും ജെ​ർ​ഹാ​ർ​ഡ് ഇ​റാ​സ്മ​സും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ബെ​ർ​നാ​ർ​ഡ് സ്കോ​ൾ​സും വി​ല്ലെം മൈ​ബ​ർ​ഗും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

Sports

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി റി​യാ​ൻ പ​രാ​ഗ്; ഇ​ന്ത്യ എ​യ്ക്ക് മി​ക​ച്ച സ്കോ​ർ

ബം​ഗ​ളൂ​രു: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യ്ക്കെ​തി​രെ ഇ​ന്ത്യ എ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ 20 ​ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 197 റ​ൺ​സാ​ണെ​ടു​ത്ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ റി​യാ​ൻ പ​രാ​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 39 പ​ന്തി​ൽ നി​ന്ന് 69 റ​ൺ​സാ​ണ് പ​രാ​ഗ് എ​ടു​ത്ത​ത്. 39 റ​ൺ​സെ​ടു​ത്ത ന​മാ​ൻ ദി​റും 35 റ​ൺ​സെ​ടു​ത്ത അ​ശു​തോ​ഷ് ശ​ർ​മ​യും തി​ള​ങ്ങി.

ന​മീ​ബി​യ​യ്ക്ക് വേ​ണ്ടി റൂ​ബെ​ൻ ട്രം​പെ​ൽ​മാ​നും മാ​ക്സ് ഹെ​യ്ൻ​ഗോ​യും ജെ​ർ​ഹാ​ർ​ഡ് ഇ​റാ​സ്മ​സും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ബെ​ർ​നാ​ർ​ഡ് സ്കോ​ൾ​സും വി​ല്ലെം മൈ​ബ​ർ​ഗും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

Sports

സ​ന്നാ​ഹ മ​ത്സ​രം; ഇ​ന്ത്യ എ​യ്ക്ക് മി​ന്നും ജ​യം

മും​ബൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ യു​എ​സ്എ​ക്കെ​തി​രെ ഇ​ന്ത്യ എ​യ്ക്ക് മി​ന്നും ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ 38 റ​ൺ​സി​നാ​ണ് ഇ​ന്ത്യ എ ​വി​ജ​യി​ച്ച​ത്.

ഇ​ന്ത്യ എ ​ഉ​യ​ർ​ത്തി​യ 239 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന യു​എ​സ്എ 19.4 ഓ​വ​റി​ൽ 200 റ​ൺ​സി​ൽ‌ ഓ​ൾ​ഔ​ട്ടാ​യി. 44 റ​ൺ​സെ​ടു​ത്ത ആ​ൻ​ഡ്രൈ​സ് ഗൗ​സും 41 റ​ൺ​സെ​ടു​ത്ത സ​ഞ്ജ​യ് കൃ​ഷ്ണ​മൂ​ർ​ത്തി​യും പൊ​രു​തി​യെ​ങ്കി​ലും യു​എ​സ്എ​യെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. ശു​ഭം ര​ൻ​ജാ​ന 28 റ​ൺ​സും ഹ​ർ​മീ​ത് സിം​ഗ് 25 റ​ൺ​സു​മെ​ടു​ത്തു.

ഇ​ന്ത്യ എ​യ്ക്ക് വേ​ണ്ടി ര​വി ബി​ഷ്ണോ​യി മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. ഖ​ലീ​ൽ അ​ഹ്മ​ദും ന​മാ​ൻ ദി​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും അ​ശോ​ക് ശ​ർ​മ​യും തി​ല​ക് വ​ർ​മ​യും ആ​യു​ഷ് ബ​ദോ​നി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ 20 ​ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 238 റ​ൺ​സാ​ണെ​ടു​ത്ത​ത്. സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ നാ​രാ​യ​ൺ ജ​ഗ​ദീ​ശ​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ആ​യു​ഷ് ബ​ദോ​നി​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

നാ​രാ​യ​ൺ‌ 104 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 55 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു നാ​രാ​ണി​ന്‍റെ ഇ​ന്നിം​ഗ്സ്. ആ​യു​ഷ് ബ​ദോ​നി 60 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. ആ​റ് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു.

38 റ​ൺ​സെ​ടു​ത്ത തി​ല​ക് വ​ർ​മ​യും തി​ള​ങ്ങി. യു​എ​സ്എ​ക്ക് വേ​ണ്ടി ജ​സ്ദീ​പ് സിം​ഗ്, ശു​ഭം ര​ൻ​ജാ​നെ​യും, അ​ലി ഖാ​നും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

സെ​ഞ്ചു​റി​യു​മാ​യി നാ​രാ​യ​ൺ ജ​ഗ​ദീ​ശ​ൻ; ഇ​ന്ത്യ എ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

മും​ബൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ യു​എ​സ്എ​ക്കെ​തി​രെ ഇ​ന്ത്യ എ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ 20 ​ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 238 റ​ൺ​സാ​ണെ​ടു​ത്ത​ത്.

സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ നാ​രാ​യ​ൺ ജ​ഗ​ദീ​ശ​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ആ​യു​ഷ് ബ​ദോ​നി​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. നാ​രാ​യ​ൺ‌ 104 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 55 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു നാ​രാ​ണി​ന്‍റെ ഇ​ന്നിം​ഗ്സ്.

ആ​യു​ഷ് ബ​ദോ​നി 60 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. ആ​റ് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു. 38 റ​ൺ​സെ​ടു​ത്ത തി​ല​ക് വ​ർ​മ​യും തി​ള​ങ്ങി. യു​എ​സ്എ​ക്ക് വേ​ണ്ടി ജ​സ്ദീ​പ് സിം​ഗ്, ശു​ഭം ര​ൻ​ജാ​നെ​യും, അ​ലി ഖാ​നും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ഏ​ക​ദി​നം; ഇ​ന്ത്യ എ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

രാ​ജ്ക്കോ​ട്ട്: ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ര​ണ്ടാം അ​നൗ​ദ്യോ​ഗി​ക ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ എ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. രാ​ജ്ക്കോ​ട്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്പ​ത് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ എ ​വി​ജ​യി​ച്ച​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ഉ​യ​ർ​ത്തി​യ 133 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 27.5 ഓ​വ​റി​ൽ ഇ​ന്ത്യ എ ​മ​റി​ക​ട​ന്നു. ഒ​രു വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. 68 റ​ൺ​സെ​ടു​ത്ത റു​തു​രാ​ജ് ഗെ​യ്ക്ക്‌​വാ​ദി​ന്‍റെ​യും 32 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക ശ​ർ​മ​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​മ​ത്സ​രം അ​നാ​യാ​സ​മാ​യി വി​ജ​യി​ച്ച​ത്. നാ​യ​ക​ൻ തി​ല​ക് വ​ർ​മ 29 റ​ൺ​സെ​ടു​ത്തു.

ലു​തോ സി​പാം​ല​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്ക് വേ​ണ്ടി വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക എ 30.3 ​ഓ​വ​റി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 33 റ​ൺ​സെ​ടു​ത്ത റി​വാ​ൾ​ഡോ മൂ​ൺ​സാ​മി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യു​ടെ ടോ​പ്സ്കോ​റ​ർ.

ഡെ​ലാ​നോ പോ​ട്ട്ഗൈ​റ്റെ​ർ 23 റ​ൺ​സും ഡി​യാ​ൻ ഫോ​റ​സ്റ്റ​ർ 22 റ​ൺ​സും എ​ടു​ത്തു. ഇ​ന്ത്യ എ​യ്ക്ക് വേ​ണ്ടി നി​ഷാ​ന്ത് സി​ന്ധു നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ഹ​ർ​ഷി​ത് റാ​ണ മൂ​ന്ന് വി​ക്ക​റ്റും പ്ര​സി​ദ് കൃ​ഷ്ണ ര​ണ്ട് വി​ക്ക​റ്റും തി​ല​ക് വ​ർ​മ ഒ​രു വി​ക്ക​റ്റും എ​ടു​ത്തു.

Sports

ഏഴുവി​ക്ക​റ്റ് ബാ​ക്കി; ഇ​ന്ത്യ-​എ​യ്ക്കെ​തി​രേ വി​ജ​യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ

ബം​ഗ​ളൂ​രു: ഇ​ന്ത്യ-​എ​യ്ക്കെ​തി​രാ​യ ര​ണ്ടാം ച​തു​ര്‍​ദി​ന ടെ​സ്റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ തി​രി​ച്ച​ടി​ക്കു​ന്നു. ഇ​ന്ത്യ-​എ ഉ​യ​ർ​ത്തി​യ 417 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന സ​ന്ദ​ർ​ശ​ക​ർ നാ​ലാം ദി​നം ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ മൂന്നുവി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 311 റ​ൺ​സെ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്.

50 റ​ൺ​സു​മാ​യി തെം​പ ബാ​വു​മ​യും രണ്ടു റൺസുമായി മാർക്കസ് അകർമാനുമാ​ണ് ക്രീ​സി​ൽ. 91 റ​ൺ​സെ​ടു​ത്ത ജോ​ർ​ദാ​ൻ ഹെ​ർ​മ​ന്‍റെ​യും 77 റ​ൺസ് വീതമെടു​ത്ത ലെ​സെ​ഗോ സെ​നോ​ക്‌​വാ​നെ​യു​ടെ​യും 77 സു​ബൈ​ർ ഹം​സയുടെ​യും വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. 22 ഓ​വ​റു​ക​ളും ഏഴുവി​ക്ക​റ്റും ബാ​ക്കി​യി​രി​ക്കെ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ​യ്ക്ക് ജ​യി​ക്കാ​ന്‍ ഇ​നി 106 റ​ണ്‍​സ് കൂ​ടി മ​തി.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 25 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ അ​വ​സാ​ന ദി​നം ക്രീ​സി​ലി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ​യെ തു​ട​ക്ക​ത്തി​ലെ വി​ക്ക​റ്റ് വീ​ഴ്ത്തി പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​മെ​ന്ന ഇ​ന്ത്യ-​എ​യു​ടെ ശ്ര​മ​ങ്ങ​ൾ വി​ഫ​ല​മാ​കു​ന്ന കാ​ഴ്ച​യാ​ണ് തു​ട​ക്ക​ത്തി​ൽ ക​ണ്ട​ത്. ഒ​ടു​വി​ൽ സ്കോ​ർ 156 റ​ൺ​സി​ൽ നി​ല്ക്കെ സെ​ഞ്ചു​റി​ക്ക​രി​കെ ഹെ​ർ​മ​നെ പു​റ​ത്താ​ക്കി പ്ര​സി​ദ്ധ് കൃ​ഷ്ണ ഇ​ന്ത്യ​യ്ക്ക് ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ചു.

പി​ന്നാ​ലെ 197 ൽ ​നി​ല്ക്കെ സെ​നോ​ക്‌​വാ​നെ​യെ ഹ​ർ​ഷ് ദു​ബെ​യും പു​റ​ത്താ​ക്കി. തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച സു​ബൈ​ർ ഹം​സ​യും തെം​പ ബാ​വു​മ​യും ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സ്കോർ 304 റൺസിൽ നില്ക്കെ സുബൈറിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ വീണ്ടും ആഞ്ഞടിച്ചു.
‌‌
നേ​ര​ത്തെ, ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി​യ ധ്രു​വ് ജു​റെ​ലി​ന്‍റെ​യും (127) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഹ​ർ​ഷ് ദു​ബെ (84), നാ​യ​ക​ൻ ഋ​ഷ​ഭ് പ​ന്ത് (65) എ​ന്നി​വ​രു​ടെ​യും ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഇ​ന്ത്യ-​എ മി​ക​ച്ച വി​ജ​യ​ല​ക്ഷ്യം മു​ന്നോ​ട്ടു​വ​ച്ച​ത്. ഏ​ഴി​ന് 382 റ​ൺ​സെ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്ത ഇ​ന്ത്യ-​എ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ലീ​ഡും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Sports

കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ, വി​ക്ക​റ്റ് വീ​ഴ്ത്താ​നാ​വാ​തെ ഇ​ന്ത്യ-എ

​ബം​ഗ​ളൂ​രു: ഇ​ന്ത്യ-​എ​യ്ക്കെ​തി​രാ​യ ര​ണ്ടാം ച​തു​ര്‍​ദി​ന ടെ​സ്റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ തി​രി​ച്ച​ടി​ക്കു​ന്നു. ഇ​ന്ത്യ-​എ ഉ​യ​ർ​ത്തി​യ 417 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന സ​ന്ദ​ർ​ശ​ക​ർ നാ​ലാം ദി​നം ല​ഞ്ചി​ന് പി​രി​യു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 139 റ​ണ്‍​സെ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്.

80 റ​ൺ​സു​മാ​യി ജോ​ര്‍​ദാ​ന്‍ ഹെ​ര്‍​മാ​നും 52 റ​ണ്‍​സു​മാ​യി ലെ​സേ​ഗോ സെ​നെ​ക്വാ​നെ​യു​മാ​ണ് ക്രീ​സി​ല്‍. ര​ണ്ട് സെ​ഷ​നു​ക​ളും 63 ഓ​വ​റു​ക​ളും 10 വി​ക്ക​റ്റും ബാ​ക്കി​യി​രി​ക്കെ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ​യ്ക്ക് ജ​യി​ക്കാ​ന്‍ ഇ​നി 278 റ​ണ്‍​സ് കൂ​ടി മ​തി.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 25 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ അ​വ​സാ​ന ദി​നം ക്രീ​സി​ലി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ​യെ തു​ട​ക്ക​ത്തി​ലെ വി​ക്ക​റ്റ് വീ​ഴ്ത്തി പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​മെ​ന്ന ഇ​ന്ത്യ-​എ​യു​ടെ ശ്ര​മ​ങ്ങ​ൾ വി​ഫ​ല​മാ​കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്.
‌‌
നേ​ര​ത്തെ, ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി​യ ധ്രു​വ് ജു​റെ​ലി​ന്‍റെ​യും (127) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഹ​ർ​ഷ് ദു​ബെ (84), നാ​യ​ക​ൻ ഋ​ഷ​ഭ് പ​ന്ത് (65) എ​ന്നി​വ​രു​ടെ​യും ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഇ​ന്ത്യ-​എ മി​ക​ച്ച വി​ജ​യ​ല​ക്ഷ്യം മു​ന്നോ​ട്ടു​വ​ച്ച​ത്. ഏ​ഴി​ന് 382 റ​ൺ​സെ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്ത ഇ​ന്ത്യ-​എ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ലീ​ഡും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Latest News

Corehub Up